Blog

എൻ്റെ അമ്മ


“സേവനം പൂവനം സ്വർഗീയ സോപാനം

സേവനം പാവനം പുണ്യ തീർത്ഥം “

1917-ൽ കോട്ടയം ജില്ലയിൽ വാകത്താനത്തു പാലക്കുഴി വീട്ടിൽ കുര്യൻറ്റേയും അന്നമ്മയുടെയും അഞ്ചാമത്തെ മകളായി ഞങ്ങളുടെ പ്രിയ മാതാവ് ശോശാമ്മ ജനിച്ചു.                                                                                                                                 Click to read More...

കോട്ടയം ജില്ലയിൽ പള്ളം ബുക്കാനായിൽ മിസ് ബെഞ്ചമിൻറ്റെ കീഴിൽ TTC പഠിച്ചു. തിരുവല്ലയിലെ ട്രെയിനിങ്ങിനു ശേഷം വാകത്താനം GOVT LP സ്കൂളിൽ അധ്യാപികയായി ജോലിക്കു ചേർന്നു. 1945 ൽ കല്ലുപറമ്പിൽ മാത്യു കുര്യൻറ്റെ ഭാര്യയായി. തുടർന്നു മാടപ്പള്ളി GOVT LP സ്കൂളിൽ ജോയിൻ ചെയ്തു.  1973-ൽ തൻ്റെ അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചു.

വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ് അമ്മ. തങ്ങൾക്കു ലഭിച്ച 6 മക്കളെയും ആൺപെണ്ണ് ഭേദമെന്യേ പഠിപ്പിച്ചു ഉന്നത വിദ്യാഭ്യാസത്തിനു അർഹരാക്കി. "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്നതിൽ അടിയുറച്ചു വിശ്വസിച്ച മാതാപിതാക്കളാണ് ഞങ്ങളുടെ അച്ചായനും അമ്മയും എന്നത് വളരെ അഭിമാനപൂരിതമാണ്. അമ്മ ഒരു വലിയ ദൈവഭക്തയായിരുന്നു. പ്രാർത്ഥനാജീവിതം ചെറുപ്പത്തിലേ അമ്മയുടെ അച്ചായനിൽ നിന്ന് ലഭിച്ചതാണ്. എല്ലാവർഷവും പുതുപ്പള്ളി പെരുന്നാളിന് 'അമ്മ പോകുമായിരുന്നു.  വെളുപ്പിനേയും  സന്ധ്യക്കും മുടക്കംകൂടാതെ  പ്രാർത്ഥിച്ചിരുന്നു.  സന്ധ്യക്കു കൊച്ചുമക്കളെയും കൂട്ടി "സ്വർഗാരാജ്യേ സിംഹാസന സവിധേ" എന്ന ക്രിസ്തിയഗാനം ആലപിക്കുക പതിവായിരുന്നു. "വിശ്വാസം എന്നാൽ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്തകാര്യത്തിൻറ്റെ നിശ്ചയവും" ആണെന്ന ബൈബിൾ വചനം 'അമ്മ കൊച്ചുമക്കളെ പഠിപ്പിച്ചു. 


വളരെ  ചിട്ടയിൽ അധിഷ്ഠിതമായ ജീവിതമാണ് 'അമ്മ നയിച്ചത്. അക്ഷരശുദ്ധി, മിതഭാഷണം, അച്ചടക്കം എന്നിവയാണ് അമ്മയുടെ മുഖമുദ്ര. 

ആരോഗ്യത്തിൽ വളരെ ശ്രെദ്ധിച്ചിരുന്ന 'അമ്മ ഭക്ഷണം വളരെ മിതമായി ആണ് കഴിച്ചിരുന്നത്. അമ്മയുടെ വേഷവിധാനം ആകർഷികമാണ്, വെളുത്ത ചട്ടയും കച്ചമുറിയും കവണിയും കണ്ണാടിയും ധരിച്ചു കയ്യിൽ ഒരു കുടയുമായി സ്കൂളിൽ നിന്ന് വരുന്ന അമ്മ എന്റെ ഓർമയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. . 85 -)൦ വയസിൽ അമ്മ ദൈവസന്നിധിയിലേക്കു ചേർക്കപ്പെട്ടു. ആ സമയം മക്കൾ എല്ലാവരും അമ്മയുടെ കൂടെ ഉണ്ടായിരുന്നു എന്നത് വളരെ അനുഗ്രഹപ്രദമായിരുന്നു. 


സ്നേഹപൂർവ്വം 

സോമി ജോയ്

08 May 2023

കരുണ


കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും  “

                                                                                            മത്തായി 5:7                                                Click to read More...

എല്ലാവർക്കും നമസ്കാരം .  

ദാനശീലം എന്നത് നമ്മൾ നമ്മുടെ ഭവനത്തിൽ നിന്ന് തന്നെ തുടങ്ങേണ്ട ഒരു കർമ്മമാണ്. അത് ചെറുപ്പത്തിലെ അഭ്യസിച്ചു തുടങ്ങണം. മറ്റുള്ളവരോടുള്ള കരുണ കർത്താവിന്റെ സ്വഭാവമാണ്.

 കാരുണ്യ പ്രവർത്തികൾ നമ്മുടെ പ്രാർത്ഥന പുസ്തകത്തിൽ 14 എണ്ണം പറഞ്ഞിട്ടുണ്ട്. വിശന്നിരിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക, ദാഹിച്ചിരിക്കുന്നവർക്ക് കുടിപ്പാൻ കൊടുക്കുക, മനോവിഷമം ഉള്ളവരുടെ വിഷമങ്ങൾ കേൾക്കുവാൻ തയ്യാറാവുക, ജീവനുള്ളവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയവ. ഇതിൽ ഏഴ് ജഡീവും 7 ആത്മീയവും ആകുന്നു. 

ഒരിക്കൽ ഒരു ഭക്തൻ കർത്താവിന് വേണ്ടി വിരുന്നൊരുക്കി. കർത്താവിനെ കാത്തിരിക്കുന്ന സമയത്ത് ഒരു ഭിക്ഷക്കാരൻ വന്നു ഭക്ഷണം ചോദിച്ചു, അപ്പോൾ വീട്ടുകാരൻ പറഞ്ഞു, ഞാൻ കർത്താവിന് വേണ്ടി കാത്തിരിക്കുകയാണ് നിങ്ങൾക്കില്ല . കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ വന്നു , അപ്പോഴും വീട്ടുകാരൻ പറഞ്ഞു ഞാൻ കർത്താവിന് വേണ്ടി നോക്കിയിരിക്കുകയാണ് നിങ്ങൾക്കില്ല . മൂന്നാമത് വേറൊരു ഭിക്ഷക്കാരൻ കൂടി വന്നു അപ്പോഴും വീട്ടുകാരൻ ഇതുപോലെ തന്നെ പറഞ്ഞു . കർത്താവിനെ കാണാത്തതിനാൽ അയാൾ പ്രാർത്ഥിച്ചു, കർത്താവേ ഞങ്ങൾ അങ്ങേയ്ക്കായി കാത്തിരുന്നു, എന്നാൽ അവിടുന്ന് വന്നില്ല. കർത്താവു മറുപടി പറഞ്ഞു, ഞാൻ മൂന്നുപ്രാവശ്യം നിന്റെ അടുക്കൽ വന്നു,  നീ എന്നെ സ്വീകരിച്ചില്ല .

ഇതിൽനിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് നാം നമ്മുടെ സഹജീവികളോടാണ് കരുണ കാണിക്കേണ്ടത് . എന്റെ മാതാവ് തന്റെ പെൻഷൻ തുകയിൽ നിന്ന് ഒരു പങ്ക് കാരുണ്യപ്രവർത്തിക്ക് നീക്കി വയ്ക്കുമായിരുന്നു . 

ഈ നമ്മുടെ പ്രസ്ഥാനം സഹജീവികളെ കരുതുന്നതിൽ വളരെ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു .


എന്ന്  സ്നേഹപൂർവ്വം,

സോമി ജോയ്

26 Sep 2023